കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനെ മുന്‍നിര്‍ത്തി ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.
ക്ഷേത്രം ഏറ്റെടുത്തത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണോ, ഏതാണ് കോടതി വിധിയെന്നും രമേശ് ചോദിച്ചു.
കോടതി വിധിയെ കുറിച്ച് പരസ്യ സംവാദത്തിന് മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും വെല്ലുവിളിക്കുന്നു. കോടതി വിധി പരസ്യമാക്കണം. വിധിയെ കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും എം ടി രമേശ് പറഞ്ഞു.
പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ രണ്ടാം നിലയ്ക്കല്‍ സമരം ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നും. പിണറായി സര്‍ക്കാര്‍ ഹിന്ദു വിരുദ്ധസര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസൂത്രിതമായ ഗൂഡാലോചനയാണ് ക്ഷേത്രം ഏറ്റെടുക്കലിന് പിന്നില്‍. ക്ഷേത്രങ്ങളിലെ കോടിക്കണക്കിന് വരുന്ന വരവ് ചെലവുകളെക്കുറിച്ച് ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോയെന്നും ഭക്തജങ്ങള്‍ ഉണര്‍ന്നിരിക്കുന്ന സമയം ക്ഷേത്രം ഏറ്റെടുക്കാന്‍ എന്താണ് ധൈര്യപ്പെടാതിരുന്നതെന്നും രമേശ് ചോദിച്ചു.