മുംബൈ: ഇന്ത്യന്‍ നായകന്‍ ഹിറ്റ്മാൻ രോഹിത് ശര്‍മ്മ സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെ കുറിച്ച് മനസുതുറന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്‌ചവെച്ച പേസര്‍ ആവേശ് ഖാനെ മാച്ച് വിന്നറാക്കി മാറ്റിയ രോഹിത്തിനെ ചൂണ്ടിക്കാട്ടിയാണ് പാര്‍ഥീവിന്റെ വാക്കുകള്‍. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുമായി ഏറ്റവും മികച്ച നായകനെന്ന നേട്ടവുമുള്ളയാളാണ് രോഹിത് ശര്‍മ്മ.
‘മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. മോശം പ്രകടനം നടത്തുമ്പോള്‍ താരങ്ങള്‍ക്ക് രോഹിത് നല്‍കുന്ന പിന്തുണയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. താരങ്ങള്‍ക്ക് വേണ്ടി പരസ്യമായും വാര്‍ത്താസമ്മേളനങ്ങളിലും രോഹിത് സംസാരിക്കും. ആവേശ് ഖാന്റെ കാര്യം നമ്മള്‍ കണ്ടതാണ്. നാല് പരാജയങ്ങള്‍ സംഭവിച്ചിട്ടും ആവേശിനെ രോഹിത് പിന്തുണച്ചു. എന്നാലദ്ദേഹം മാന്‍ ഓഫ് ദ് മാച്ച് പ്രകടനം തൊട്ടടുത്ത മത്സരത്തില്‍ പുറത്തെടുത്തു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കുന്ന നായകനാണ് രോഹിത് ശര്‍മ്മ. അതാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ച് കിരീടങ്ങള്‍ അദ്ദേഹം നേടാനുള്ള കാരണം. ഇന്ത്യന്‍ ടീമാവട്ടെ രോഹിത്തിന്റെ നായകത്വത്തില്‍ ഏഷ്യാ കപ്പും നിദാഹസ് ട്രോഫിയും നേടി’ എന്നും പാര്‍ഥീവ് പട്ടേല്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.