‘റാസല്‍ഖൈമ’ പൊതുബീച്ചുകളില്‍ ഇനി മുതല്‍ ബാര്‍ബിക്യൂവിന് ഭാഗികനിരോധനം

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ പൊതുബീച്ചുകളില്‍ ബാര്‍ബിക്യൂ ഭാഗികമായി നിരോധിച്ചതായി പൊതു സേവന വകുപ്പ്.

പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തീരവും ബീച്ചുകളും വൃത്തിയായി സൂക്ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ ഹമ്മദി പറഞ്ഞു.

നിരോധിച്ച പൊതു ബീച്ചുകളുടെ തീരത്ത് ബാര്‍ബിക്യൂ ഉണ്ടാക്കുന്നവരുടെ മേല്‍ 500 ദിര്‍ഹമാണ് പിഴ ചുമത്തുക.

Top