നെഹ്‌റുവിന്റെ അധികാര മോഹമാണ് ഇന്ത്യ – പാക്ക് വിഭജനമുണ്ടാക്കിയതെന്ന് ദലൈ ലാമ

പനജി: വിവാദ പരാമര്‍ശവുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ ജവഹര്‍ലാല്‍ നെഹ്‌റുവിനു പകരം മുഹമ്മദ് അലി ജിന്നയ്ക്കു പ്രധാനമന്ത്രി സ്ഥാനം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ വിഭജനമുണ്ടാകില്ലായിരുന്നെന്ന് ദലൈ ലാമ പറഞ്ഞു.

സ്ഥാനം ആഗ്രഹിച്ച നെഹ്‌റു ഗാന്ധിക്ക് എതിരുനില്‍ക്കുകയായിരുന്നുവെന്നും ദലൈലാമ കുറ്റപ്പെടുത്തി.

ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

ഗാന്ധിജി ‘ഏറെക്കുറെ അനുകൂലമായിരുന്നെങ്കിലും’ സ്വയം മുന്‍തൂക്കം നല്‍കിയ നെഹ്‌റുവിന്റെ നിലപാടാണ് ഈ തെറ്റിനിടയാക്കിയതെന്നും, ഗാന്ധിജിയുടെ ചിന്ത നടപ്പായെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഒന്നായി തുടര്‍ന്നേനെയെന്നും ദലൈ ലാമ ചൂണ്ടിക്കാട്ടി.

മാത്രമല്ല, സമാധാനത്തിന്റെ മതമാണ് ഇസ്ലാമെന്നും, വിഭാഗീയത സൃഷ്ടിക്കുന്ന രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്നും, ഇസ്ലാം സഹാനുഭൂതിയും സഹവര്‍ത്തിത്വവുമാണ് പഠിപ്പിക്കുന്നതെന്നും ദലൈ ലാമ പറഞ്ഞു.

Top