പ്രേക്ഷകര്‍ക്ക് ആവേശമായി മാറുകയാണ് വിഖ്യാത പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിന്റെ എല്ലാ സീസണുകളും.
ഗെയിം ഓഫ് ത്രോണ്‍സിന്റെ സംപ്രക്ഷേപണം ചെയ്യാത്ത ഭാഗങ്ങളു സ്ക്രിപ്റ്റും കവര്‍ന്നതായി റിപ്പോര്‍ട്ട്.
എച്ച്ബിഒയില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ പരമ്പരയുടെ ഭാഗങ്ങളുള്ള 1.5 ടെറാബൈറ്റ് ഡാറ്റ സൈബര്‍ ആക്രമികള്‍ സ്വന്തമാക്കിയതായാണ് സൂചന.
സൈബര്‍ ആക്രമണ വാര്‍ത്ത എച്ച്ബിഒ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പരമ്പര സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ചോർന്നതായി സ്ഥിരീകരിച്ചിട്ടില്ല.
പ്രോഗ്രാമുകളുടെ ഉള്‍പ്പെടെയുള്ള ഡാറ്റ നഷ്ടമായിട്ടുണ്ടെന്ന് ചാനല്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് പ്ലെപ്പര്‍ ജീവനക്കാര്‍ക്കെഴുതിയ കത്ത് വ്യക്തമാക്കുന്നു. ഈ കത്ത് മാധ്യമങ്ങളുമായി കമ്പനി പങ്കുവച്ചിട്ടുണ്ട്.
ഗെയിം ഓഫ് ത്രോണ്‍സിന്‍റെ ഇതുവരെ പുറത്തുവരാത്ത ഭാഗങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് കാണിച്ച് സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിൽ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു.