പാര്‍ട്ടിയിലെ അസ്വസ്ഥത: ബിജെപി സംസ്ഥാന സമിതി അംഗമടക്കം നാല് പേര്‍ സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാറടക്കം നാല് പേര്‍ സിപിഐഎമ്മില്‍ ചേരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഏറെ നാളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തര്‍ക്കങ്ങളാണ് ഇവരെ ബിജെപി വിടാന്‍ പ്രേരിപ്പിച്ചത്. ഉഴമലയ്ക്കല്‍ ജയകുമാര്‍, തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി.സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് വെള്ളനാട് കൃഷ്ണകുമാറിന് പുറമെ ബിജെപി വിട്ടത്.

ശബരിമല വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജെപി ചെയ്തതെന്നും ഹിന്ദു വികാരം ഉണര്‍ത്താന്‍ വേണ്ടി അയ്യപ്പ വിഷയം ഏറ്റെടുത്ത് നടത്തിയത് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാര്‍ന്നുപോയ രാഷ്ട്രീയമൃതദേഹമായി മാറിയ ബിജെപിയില്‍ ഇനിയും തുടരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top