കണ്ണൂര്‍: സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. സി.പി.എമ്മിന്റെ ദേശീയ, സംസ്ഥാന നേതാക്കളും നിരവധി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
പതാക, കൊടിമര ജാഥകള്‍ പൊതുസമ്മേളന നഗരിയായ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. വൈകുന്നേരം ചേര്‍ന്ന പാര്‍കണ്ണട്ടി കേന്ദ്ര കമ്മിറ്റി യോഗം പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കാനുള്ള വിവിധ സബ്കമ്മറ്റികളെ തിരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ അംഗവും തൃപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരാണ് പ്രസീഡിയം കമ്മറ്റി ചെയര്‍മാന്‍. അദ്ദേഹം അധ്യക്ഷനായ ഏഴംഗ പ്രസീഡിയമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കുക.
ബുധനാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ഇ.കെ നായനാര്‍ അക്കാദമിയാണ് സമ്മേളനത്തിന്റെ വേദി. മുതിര്‍ന്ന പി.ബി അംഗം എസ്. രാമചന്ദ്രപിള്ള പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്തും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും