തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാറില്‍ കെ.കെ. ശൈലജയ്ക്കു മന്ത്രിസ്ഥാനം നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ദുരുദ്ദേശ്യമില്ലെന്ന പിണറായി വിജയന്‍ അറിയിച്ചു. ഒരാള്‍ക്ക് മാത്രമായി പ്രത്യേക ഇളവ് വേണ്ട എന്നതു പാര്‍ട്ടിയുടെ പൊതുതീരുമാനമാണ്.
ലോകം ശ്രദ്ധിച്ച രീതിയില്‍ പ്രവര്‍ത്തിച്ചവരെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്നുപോലും ഒഴിവാക്കിയെന്നും അദേഹം ചൂണ്ടിക്കാട്ടി. ശൈലജയെ ഒഴിവാക്കിയതില്‍ ദുരുദ്ദേശമില്ലെന്നും സദുദ്ദേശത്തോടു കൂടിയാണ് നിലപാടെടുത്തതെന്നും അദ്ദേഹം ചൂണ്ടികാട്ടി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തീരുമാനമാണു കൂടുതല്‍ റിസ്‌ക് ഉണ്ടായിരുന്നത്. വിമര്‍ശനങ്ങളും സദുദ്ദേശ്യത്തോടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.