സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയം മാറുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി

seetharam-yechuri

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയം മാറുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി.

നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.

ഇതേതുടര്‍ന്ന്, കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ സിപിഎം മാറ്റം വരുത്തിയേക്കും. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യും.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ പിന്നീട് ചര്‍ച്ച നടത്തും.

ബംഗാളിലെ പുതിയ സമ്മര്‍ദ്ദങ്ങളുടെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ സമീപനം വീണ്ടും ചര്‍ച്ച ചെയ്യുന്നത്.

മാത്രമല്ല, സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് അടുത്ത വര്‍ഷം ഹൈദരാബാദില്‍ നടക്കുമെന്നും യെച്ചൂരി അറിയിച്ചു. ഏപ്രില്‍ 18 മുതല്‍ 22 വരെയാണ് സമ്മേളനം.

Top