ശ്രീനഗര്‍: പാര്‍ട്ടി നിര്‍ദേശിച്ചിട്ടാണ് കത്വയില്‍ പോയതെന്ന് നിലപാട് മയപ്പെടുത്തി ജമ്മുകശ്മീരില്‍ നിന്ന് രാജിവെച്ച മന്ത്രിമാരിലൊരാളായ ലാല്‍ സിങ്. കത്വ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. എന്നാല്‍ അറസ്റ്റിലായ പ്രതികളെ പിന്തുണച്ച് മാര്‍ച്ച് ഒന്നിന് ഹിന്ദു ഏക്ത മഞ്ച് നടത്തിയ റാലിയെ അഭിസംബോധന ചെയ്താണു വനം മന്ത്രിയായിരുന്ന ലാല്‍ സിങ്ങും വ്യവസായ മന്ത്രിയായിരുന്ന ചന്ദ്ര പ്രകാശ് ഗംഗയും സംസാരിച്ചത്.
പ്രതികളെ അനുകൂലിച്ചാണ് ഇരുവരും ചടങ്ങിനിടെ സംസാരിച്ചത്. ഇത് വന്‍ വിവാദമായി. ഇതോടെ രണ്ടുപേരും രാജിവെച്ചു. കുടിയേറ്റം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ഇല്ലാതാക്കാനാണ് കത്വ സന്ദര്‍ശിച്ചത് എ്ന്നായിരുന്നു ലാല്‍ സിങ്ങിന്റെ പ്രതികരണം. പാര്‍ട്ടി പറഞ്ഞിട്ടാണ് കത്വയില്‍ പോയതെന്നും ഇരുവരും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തി ഇരുവരും രംഗത്തെത്തിയത്.