തിരുവനന്തപുരം : വി.എം.സുധീരന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. പാര്‍ട്ടി വേദിയില്‍ പറഞ്ഞ് തീര്‍ക്കേണ്ടത് പുറത്ത് പറയുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ആത്മസംയമനം പാലിക്കണമെന്നും പത്മജ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ നേതാക്കളുടെ ഇടപെടലില്‍ നിയന്ത്രണം വേണമെന്നും പത്മജ വ്യക്തമാക്കി.
അതേസമയം സുധീരനെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കും. വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയെന്നതാണ് സുധീരനെതിരായ ആരോപണം. പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു.