ഹൈദരാബാദ്: ബിജെപിക്കെതിരെ വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ്സിനെ സഹകരിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സീതാറാം യച്ചൂരിക്ക് ഇന്ന് നിര്‍ണ്ണായകം. പൊതുചര്‍ച്ചയില്‍ വോട്ടെടുപ്പ് ആവശ്യവുമുയര്‍ന്നതോടെ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മൂന്നാംദിവസമായ വെള്ളിയാഴ്ചയായ ഇന്ന് നിര്‍ണ്ണായകമാകും
കോണ്‍ഗ്രസ്സിനോടുള്ള നിലപാട് എന്തായിരിക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വോട്ടെടുപ്പ് നടക്കുമോയെന്ന് ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷമറിയാം. വോട്ടെടുപ്പ് വേണമെന്നാണ് കാരാട്ട്-യച്ചൂരി പക്ഷങ്ങളുടെ ആവശ്യം. യച്ചൂരിക്കെതിരെ കേരള ഘടകം നിലപാട് കടുപ്പിക്കുമ്പോഴും യച്ചൂരി അനുകൂല നിലപാടുമായി വി.എസ്.അച്യുതാനന്ദന്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്‍മേല്‍ ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്.
പൊതുചര്‍ച്ചയില്‍ സംസാരിച്ച കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യെച്ചൂരിയുടെ നിലപാടിനൊപ്പമാണ്.