എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി – പാര്‍വതി ഓമനക്കുട്ടന്‍

പ്രണയദിനത്തില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞു പാര്‍വതി ഓമനക്കുട്ടന്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പാര്‍വതി തന്റെ പ്രണയത്തേക്കുറിച്ചു പറഞ്ഞത്. മിസ് ഇന്ത്യ മത്സരവേദിയില്‍ നിന്നു സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് പാര്‍വതി. പിന്നീട് മോഡലായും നായികയായും തിളങ്ങി.

റോണാക് ഷാ എന്നാണ് അദ്ദേഹത്തിന്റെ പേര്, എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. പാര്‍വതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. വളരെ നാളുകളായി ഇരുവരും പ്രണയത്തിലായിട്ട്.

പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ആശംസകള്‍ നേര്‍ന്ന് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

സൗന്ദര്യ മത്സരവേദികളില്‍ നിന്നു നായിക പദവിയിലേക്കെത്തിയ വ്യക്തിയാണ് പാര്‍വതി ഓമനക്കുട്ടന്‍. 2008 ലെ മിസ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്തമാക്കിയ പാര്‍വതി അതേ വര്‍ഷം തന്നെ ലോകസുന്ദരി മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും തിളങ്ങി.

Top