പനാജി : ഗോവ ഐഎഫ്എഫ്‌ഐയില്‍ മലയാളിതാരം പാര്‍വതിയെ മികച്ച നടിയായി തിരഞ്ഞെടുത്തു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഒഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്.
ഇതാദ്യമായാണ് ഒരു മലയാളി ഐഎഫ്എഫ്‌ഐയില്‍ അവാര്‍ഡ് നേടുന്നത്.
പുരസ്‌കാരം പാര്‍വ്വതി ഏറ്റുവാങ്ങി. കേരളത്തിലെ എല്ലാ നഴ്‌സുമാര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി പാര്‍വ്വതി പ്രതികരിച്ചു.
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള സിനിമയായ ടേക്ക് ഓഫ് പ്രദര്‍ശിപ്പിച്ചിരുന്നു. മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തിരഞ്ഞെടുക്കപ്പെട്ടത്.
സംവിധായകനായ മഹേഷ് നാരായണന്‍, തിരക്കഥാകൃത്ത് പി.വി ഷാജികുമാര്‍, കലാസംവിധാനം നിര്‍വ്വഹിച്ച സന്തോഷ് രാമന്‍ എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് മേളയിലെത്തിയിരുന്നു.
പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ഇവര്‍ ചലച്ചിത്രമേളയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
റിലീസ് ചെയ്തപ്പോള്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രം ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.