സമീപ കാലത്തെ മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു ഉയരെ. ചിത്രത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവിയുടെ കഥപറഞ്ഞ ഉയരെ മികച്ച പ്രേഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ പല്ലവി രവീന്ദ്രനായി വേഷമിട്ട പാര്‍വ്വതിയുടെ അഭിനയമികവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ചിത്രത്തില്‍ ഏറെ പ്രയാസപ്പെട്ട് ചിത്രീകരിച്ച രംഗമായിരുന്നു ആസിഫ് അലിയുടെ കഥാപാത്രം പാര്‍വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. ഈ രംഗം എങ്ങനെ ചിത്രീകരിച്ചുവെന്നും ഈ വിഡിയോ കാണിച്ചുതരുന്നു.
ചിത്രത്തിനായി വിമാനത്തിന്റെ മാതൃകയില്‍ പ്രത്യേക സെറ്റ് കലാസംവിധായകന്റെ നേതൃത്വത്തില്‍ ഉണ്ടാക്കി. ഒറിജനലെന്നു തോന്നുന്ന രീതിയിലാണ് ഇവര്‍ ഇത് തയ്യാറാക്കിയതും.
പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചത് പ്രശസ്ത നിര്‍മ്മാണ ബാനര്‍ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കള്‍ ചേര്‍ന്നു രൂപം നല്‍കിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്.
പാര്‍വതി കേന്ദ്ര കഥാപാത്രം ആയി എത്തിയ ചിത്രത്തില്‍ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോവിന്ദ് എന്ന് പേരുള്ള നെഗറ്റീവ് ടച്ചുള്ള ഒരു വേഷമായിരുന്നു ആസിഫലിയുടേത്. പാര്‍വതിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമുള്ള ഈ ചിത്രത്തില്‍ ടൊവിനോ തോമസും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.
രഞ്ജി പണിക്കര്‍, പ്രേം പ്രകാശ്, പ്രതാപ് പോത്തന്‍, സിദ്ദിഖ,് ഭഗത് മാനുവല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷത്തില്‍ അഭിനയിച്ചു.