ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാര്‍ഥിന് പിന്തുണയുമായി ഉണ്ടെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.
സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.’എന്നാണ് പാര്‍വതി ട്വീറ്റ് ചെയ്തത്. തന്റെ ഫോണ്‍ നമ്പര്‍ ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്‌തെന്ന സിദ്ധാഥിന്റെ ട്വീറ്റും പാര്‍വതി പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ലീക്ക് ചെയ്‌തെന്ന് സിദ്ധാര്‍ഥ് അറിയിച്ചത്. ഇതുവരെ 500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്.
‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറു റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും’എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.