കത്വ ഉന്നാവോ പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി പാര്‍വതി

കൊച്ചി: ദേശീയ ചലചിത്ര പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ, കത്വ, ഉന്നാവോ പീഡനങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. പെണ്‍കുട്ടികള്‍ക്കു നീതി ലഭിക്കണമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പാര്‍വതി ആവശ്യപ്പെട്ടു. ‘ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുമായാണ് പാര്‍വതിയുടെ പ്രതിഷേധം.

മനീഷ് നാരായണന്‍ ചിത്രം ടേക്ക് ഓഫിലെ പാര്‍വതിയുടെ മികവിനാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടിയത്. പുരസ്‌കാര മികച്ച നടിക്കുള്ള പോരാട്ടത്തില്‍ പാര്‍വതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചതെന്നും ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ വിലയിരുത്തിയിരുന്നു.

Top