ടെഹ്‌റാന്‍: ഇറാനില്‍ യാത്രാവിമാനം തകർന്നുവീണു.66 യാത്രക്കാരുമായി പോയ വിമാനമാണ് തകര്‍ന്നത്. ഇസ്ഫഹാന്‍ പ്രവിശ്യയിലെ സമിറോമിലാണ് ദുരന്തം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണു വിവരമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
ഇറാന്റെ തെക്കുപടിഞ്ഞാറന്‍ മലനിരകളില്‍ വരുനന് പ്രദേശമാണ് സെമിറോം. ടെഹ്റാനില്‍ നിന്ന് 480 കിലോമീറ്റര്‍ അകലെയാണിത്.
അപകടത്തില്‍പ്പെട്ട വിമാനം ആസിമന്‍ എയര്‍ലൈന്‍സിന്റേതാണ്. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. 66 പേര്‍ വിമാനത്തിലുള്ളതായാണ് സൂചന. എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന വിമാനമാണിത്. പ്രാദേശിക സമയം രാവിലെ അഞ്ചിന് മെഹ്‌റാബാദ് വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം 50 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീട് ഒരു പുല്‍മൈതാനിയില്‍ അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിച്ചപ്പോഴാണു വിമാനം തകര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.