മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു. അഹമ്മദ്നഗറില്‍ നിന്ന് അഷ്തിയിലേക്കുള്ള സബര്‍ബന്‍ ട്രെയിനിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല. എട്ട് കോച്ചുകളുള്ള ട്രയ്‌നിന്റെ അഞ്ച് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. ബ്രേക്ക് വാനിൽ നിന്ന് തീ പടർന്നുണ്ടായ അപകടത്തിൽ ആളപായമോ പരുക്കോ ഇല്ല. തീ പടരുന്നതിനു മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി.
#WATCH | Maharashtra | Five coaches of an 8-coach DEMU train caught fire at 3 pm between Ahmednagar and Narayanpur stations. No injuries or death reported as all passengers debaorded the train when it caught fire. No person is trapped inside the burning coaches. Firefighters are… https://t.co/wt64nR3zVb pic.twitter.com/GE8P4CF1Q2
— ANI (@ANI) October 16, 2023
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയില്‍വേ. അഞ്ച് കോച്ചുകള്‍ പൂര്‍ണ്ണമായ് കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പശ്ചിമ റെയില്‍വെ അറിയിച്ചു.
മറാഠ്‌വാഡ മേഖലയിലെ ബീഡിൽ നിന്ന് പശ്ചിമ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലേക്കുളള ട്രെയിനിനാണ് വൈകിട്ട് മൂന്നിനു തീ പിടിച്ചത്. അപകടത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു.