അറ്റകുറ്റപ്പണി; കോട്ടയം വഴി മൂന്നുമാസത്തേക്ക് പാസഞ്ചര്‍ ഓടില്ല

train

തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴി മൂന്നു മാസത്തേക്ക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.

കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറും കായംകുളം- എറണാകുളം പാസഞ്ചറും മേയ് മാസം ഒന്നാം തീയതി മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.

മേയ് അഞ്ചിന് ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം- എറണാകുളം പാസഞ്ചര്‍, എറണാകുളം- കൊല്ലം പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. ചണ്ഡിഗഡ്- കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് മൂന്നിനും അഞ്ചിനും എറണാകുളത്ത് 40 മിനിറ്റും പിടിച്ചിടും. പോര്‍ബന്തര്‍- കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് നാലിന് എറണാകുളത്ത് പിടിച്ചിടും.

കാസര്‍ഗോഡ് കുമ്പളയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നമ്പര്‍ 16606 നാഗര്‍കോവില്‍- മാംഗളൂര്‍ ഏറനാട് എക്‌സ്പ്രസ് 50 മിനിറ്റ് വൈകുമെന്നും റെയില്‍വെ അറിയിച്ചു.

Top