കൊച്ചി: സകല ഗതാഗത സംവിധാനങ്ങളും ലോക്ഡൗണിനു ശേഷം പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍ യാത്രക്കാരോടുള്ള റെയില്‍വേയുടെ കടുംപിടിത്തത്തിനു മാത്രം അയവില്ല.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 മുതല്‍ നിര്‍ത്തിവെച്ച സര്വീസുകളധികവും പിന്നീട് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു സര്‍വിസുകൾ തുടങ്ങി സാധാരണക്കാരും നിത്യയാത്രികരും ഏറെ ആശ്രയിക്കുന്ന വാഹനങ്ങൾ ഇന്നും പുനരാരംഭിച്ചിട്ടില്ല.
ചിലയിടങ്ങളില്‍ നാമമാത്രമായി മെമു സര്‍വിസ് പുനരാരംഭിച്ചെങ്കിലും ജോലി സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായ സമയക്രമത്തിലല്ല ഇവയില്‍ പലതും ഓടുന്നത്. മാത്രമല്ല, മെമു ട്രെയിനുകളില്‍ ഈടാക്കുന്നത് എക്സ്പ്രസ് ട്രെയിനിെന്റ നിരക്കാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണ നിത്യവൃത്തിക്കാരായ യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്.