ന്യൂഡൽഹി: മദ്യലഹരിയിലായിരുന്ന വിമാന യാത്രക്കാരൻ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു.
റഷ്യയിലെ മോസ്കോയിൽ നിന്നു ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ ആണ് വിമാനത്തിൽ കഴിഞ്ഞമാസം 22ന് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
അലക്സാണ്ടർ സമോഖ്വാലോവ് എന്ന റഷ്യൻ പൗരൻ മദ്യലഹരിയിൽ വിമാനത്തിന്റെ വാതിൽ തുറക്കുകയായിരുന്നു. വിമാനത്തിൽ നിന്നാണ് ഇയാൾക്കു മദ്യം ലഭിച്ചത്.
യാത്രയ്ക്കിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കണ്ട്രോളിൽ വിവരം നൽകി. തുടർന്ന് ഡൽഹിയിൽ സിഐഎസ്എഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. അലക്സാണ്ടറെ പിന്നീട് പോലീസിനു കൈമാറി.
ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാൾ അനുവദനീയമായതിലും കൂടുതൽ മദ്യം അകത്താക്കിയതായി കണ്ടെത്തി. അലക്സാണ്ടർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.