ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍ വേണ്ട

ബഹ്‌റൈന്‍: ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍ ആവശ്യമില്ല. എല്ലാ യാത്രക്കാരും പത്ത് ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധനയാണ് എടുത്തുമാറ്റിയത്. ദേശീയ ആരോഗ്യ കര്‍മസമിതിയുടേതാണ് തീരുമാനം.

വിമാനത്താവളത്തില്‍ എത്തുമ്പോള്‍ നടത്തുന്ന പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആവുന്നവര്‍ക്ക് ഇന്നു മുതല്‍ ഹോം ക്വാറന്റീന്‍ ആവശ്യമില്ല. പക്ഷേ പത്തു ദിവസം കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് നടത്തും. സന്ദര്‍ശക വിസയിലെത്തി 10 ദിവസത്തിനകം തിരിച്ച് പോകുന്നവര്‍ക്ക് രണ്ടാമത്തെ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല.

മുപ്പത് ദിനാര്‍ വീതം വരുന്ന രണ്ടു ടെസ്റ്റുകളുടേയും ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. രാജ്യത്ത് എത്തുന്ന യാത്രക്കാരില്‍ 10 ദിവസത്തെ വീട്ടു നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ 0.2 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിനാണ് പുതിയ തീരുമാനം.

Top