യാത്രക്കാര്‍ക്ക് പേടി കൂടാതെ ഉറങ്ങാം; സഹായിക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ മാപ്പ്

യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ സഹായകമാകുന്ന ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി ഗൂഗിള്‍.

ബസുകളിലും മറ്റും ഇരുന്ന് ഉറങ്ങുകയോ കൃത്യമായി സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറക്കുകയോ ചെയ്താല്‍ സഹായത്തിനായാണ്‌ ഗൂഗിള്‍മാപ്പിലെ വരാനിരിക്കുന്ന ഈ പുതിയ ഫീച്ചര്‍.

ഡ്രൈവിംഗിന് വേണ്ടിയോ നടക്കുന്നതിന് വേണ്ടിയോ ഗൂഗിള്‍ മാപ്പിലെ നാവിഗേഷന്‍ മോഡ് ഓണ്‍ ചെയ്ത് വച്ചാല്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഈ പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രമുഖ ടെക് വെബ്‌സൈറ്റായ ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട്.

ഗൂഗില്‍ മാപ്പില്‍ ഈ ഫീച്ചര്‍ ഇടം നേടുമെന്നും ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായിരിക്കും ഇത് ലഭ്യമാകുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇക്കാര്യവുമായി ബന്ധപ്പെട്ട് ഗൂഗിളില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Top