ജെറ്റ് എയര്‍വെയ്‌സിലെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥത; ജീവനക്കാര്‍ക്കെതിരെ പരാതി

മുംബൈ: യാത്രക്കിടയില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി.

മുംബൈ പൊലീസിനാണ് പരാതി ലഭിച്ചത്. ജീവനക്കാരുടെ അശ്രദ്ധമൂലം വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് മൂപ്പതോളം യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നിരുന്നു. 166 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ജയ്പുരിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം ഉണ്ടായത്.

വിമാനത്തിലെ മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്നായിരുന്നു മര്‍ദത്തില്‍ വ്യത്യാസം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം.

Top