തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ ഇളവ്

passport

കൊച്ചി: തത്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ ഇളവു നല്‍കുന്നു. അതിനാല്‍ ഇനിമുതല്‍ തത്കാല്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നതിന് റേഷന്‍ കാര്‍ഡ് ഒരു ആധികാരിക രേഖയായി പരിഗണിക്കുന്നതായിരിക്കും. കൂടാതെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡും സമര്‍പ്പിക്കാവുന്നതാണ്. ഒപ്പം തന്നെ ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

മുന്‍പ് വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതുക്കിയ നിയമത്തില്‍ ആധാര്‍ കാര്‍ഡിനൊപ്പം റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും രണ്ട് രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും.

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡിനൊപ്പം സ്‌കൂളിലെയോ കോളേജിലെയോ തിരിച്ചറിയല്‍ രേഖകള്‍, ജനന സര്‍ട്ടിഫിക്കേറ്റ്, റേഷന്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും രേഖ നല്‍കിയാലും മതി. പുതിയപരിഷ്‌കാരത്തിലൂടെ എളുപ്പം പാസ്‌പോര്‍ട്ട് നേടാന്‍ സാധിക്കുന്നതാണ്.

Top