ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറ്റം അറിയിച്ച് ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. നേരത്തെ ഐപിഎല്‍ 2020ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി ആദ്യം താല്‍പര്യം അറിയിച്ച് രംഗത്തെത്തിയത് പതഞ്ജലിയായിരുന്നു.
ഹരിദ്വാറിലെ പതഞ്ജലി യോഗപീതത്തില്‍ വെച്ച് ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി പതഞ്ജലി ശ്രമം നടത്തിയെന്ന വാദത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ബാബ രാംദേവ് ഇപ്പോള്‍. മറ്റ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി ശ്രമിക്കാതിരുന്നാല്‍ മാത്രമെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിനായി പതഞ്ജലി മുന്‍നിരയിലേക്ക് വരികയുള്ളൂ എന്നും ബാബ രാംദേവ് പറഞ്ഞു.
സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. ഇതിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകളും ബിസിസിഐയും. ആഗസ്റ്റ് 20ന് ശേഷമാവും ടീമുകള്‍ യുഎഇയിലേക്ക് പോവുക.