ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് യുവതാരങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത് പത്താന്‍ സഹോദരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും.
ഇരുവരും ചേര്‍ന്നാരംഭിച്ച ക്രിക്കറ്റ് അക്കാദമി ഓഫ് പത്താന്‍സ് (കാപ്) ആണ് ഇവരെ തിരഞ്ഞെടുത്തത്.
18 കാരന്‍ ഡാനിഷ് ഖദീര്‍, 20 കാരന്‍ ഷാറുഖ് ഹുസൈന്‍ എന്നിവരാണ് കുപ്‌വാര ജില്ലയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സെലക്ഷന്‍ ട്രയലിലൂടെ കാപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നൂറ് പേരില്‍ നിന്നാണ് ഡാനിഷിനെയും ഷാറുഖിനെയും തെരഞ്ഞെടുത്തതെന്നും ഇരുവര്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
നോയ്ഡയിലാണ് പത്താന്‍മാരുടെ അക്കാദമി പ്രവര്‍ത്തിക്കുന്നത്.