പത്തനംതിട്ട: ആന്റോ ആന്റണി എംപിയുടെ സെക്രട്ടറിയെ പത്തനംതിട്ട സിഐ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ പി.സനില്‍കുമാറിനെ ഗുരുതര പരുക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു പൊലീസ് നടപടിയില്‍ എത്തിച്ചത്. വിദ്യാര്‍ഥികള്‍ എംപിയുടെ ഓഫീസിലേക്കു കയറിയെന്നു പറഞ്ഞെത്തിയ പൊലീസ് ഗേറ്റ് ചിവിട്ടി തുറക്കുകയും ഓഫിസിലുണ്ടായിരുന്ന സനിലിനെ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയുമായിരുന്നു.
ഈ സമയം ഓഫിസില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നും പത്തനംതിട്ട സിഐ സി.സുനില്‍കുമാറാണ് മര്‍ദ്ദിച്ചതെന്നും എംപി പറഞ്ഞു. റോഡില്‍ നിന്നവരെയും പെണ്‍കുട്ടികളെയും പൊലീസ് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. അല്‍പ സമയത്തിനകം പൊലീസ് സ്റ്റേഷന്‍ ഉപരോധം തുടങ്ങുമെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി.