പത്തനംതിട്ടയില്‍ കൊവിഡിന് പിന്നാലെ എലിപ്പനിയും ഡെങ്കിപ്പനിയും

fever

പത്തനംതിട്ട: കൊവിഡ്19 ന് പിന്നാലെ പത്തനംതിട്ടയില്‍ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. എലിപ്പനി ലക്ഷണങ്ങളോടെ ജില്ലയില്‍ ഒരാള്‍ മരിച്ചു. ഇലന്തൂര്‍ സ്വദേശി കോശി എബ്രഹാം ആണ് ഇന്നലെ മരിച്ചത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാതല അവലോകന യോഗം തീരുമാനിച്ചു.

115 പേരാണ് ഇതുവരെ ജില്ലയില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നത്. ഇതില്‍ 24 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 13 പേര്‍ക്ക് മാത്രമേ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നുള്ളൂ. അതേസമയം, എലിപ്പനി 36 പേര്‍ക്ക് ബാധിച്ചു. ഒരാള്‍ രോഗ ലക്ഷണങ്ങളുടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചു. മുന്‍ വര്‍ഷം ഈ കാലയളവില്‍ 13 പേര്‍ക്ക് മാത്രമേ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ.

ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശഭരണകൂടങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ മഴക്കാലപൂര്‍വ്വ ശുചീകരണം കാര്യമായി നടക്കാതിരുന്നതും പനി പടരാന്‍ കാരണമായി. ലോക്ക് ഡൗണും പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ജന പ്രതിനിധികളുടെ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

Top