പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കി ഡാമിലെ ജലനിരപ്പ് 980.00 മീറ്റര്‍ കടന്നതിനാല്‍ രണ്ടാം ഘട്ട മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. ജലനിരപ്പ് 980.50 ആകുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കും.
തുടര്‍ന്ന് നിശ്ചിത സമയത്തിന് ശേഷം ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പുറത്തേക്കുവിടുമെന്ന് കെഎസ്ഇബി അറിയിച്ചു. 981.46 മീറ്ററാണ് കക്കി അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്.
ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമാണ് കക്കി ഡാം.