പത്തനംതിട്ടയില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ടയില്‍ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്. കോന്നി സ്റ്റേഷനിലെ പൊലീസുകാരനാണ് രോഗം ബാധിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട ജില്ല.

കഴിഞ്ഞ ദിവസം ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോന്നി സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൂടി രോഗം കണ്ടെത്തിയിരിക്കുന്നത്.

Top