പത്തനംതിട്ട ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അനാവശ്യമാണെന്ന് കടകംപള്ളി

kadakampally-surendran

പത്തനംതിട്ട: ളാഹയില്‍ അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ പേരില്‍ ബിജെപി പത്തനംതിട്ട ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അനാവശ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എങ്ങനെയും ബലിദാനികളെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മരിച്ചയാളുടെ കുടുംബം പോലും യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നുണ്ട് അപ്പോഴാണ് ബിജെപിയുടെ ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശബരിമലയില്‍ ദര്‍ശനത്തിന് പോയശേഷം കാണാതായ പന്തളം സ്വദേശി ശിവദാസിന്റെ (60) മൃതദേഹം പ്ലാപ്പളളിക്കു സമീപം വനത്തിനുള്ളില്‍നിന്നാണ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിലയിക്കലിലെ പോലീസ് അതിക്രമത്തിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്നും ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Top