പത്തനംതിട്ട: കൊറോണ ബാധ പരുന്ന പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കര്‍ശന നിര്‍ദേശവുമായാണ് ഇപ്പോള്‍ പത്തനംതിട്ട കളക്ടര്‍ പി.ബി. നൂഹ് എത്തിയിരിക്കുന്നത്.
വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത് വിനോദയാത്ര പോകാനോ, കറങ്ങി നടക്കാനോ അല്ലെന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയത്. ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ട സ്വദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ക്ക് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചത്.