കൊറോണ; നിരീക്ഷണത്തിലായിരുന്ന ആള്‍ കളക്ടറേറ്റിലെത്തി,ശാസിച്ച് കളക്ടര്‍

പത്തനംതിട്ട: ആഗോളവ്യാപകമായി കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

അതിനിടെ വൈറസ് നിരീക്ഷണത്തിലായിരുന്ന ആള്‍ പത്തനംതിട്ട കളക്ടറേറ്റിലെത്തി. റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷാണു മുന്നറിയിപ്പ് അവഗണിച്ചു കളക്ടറേറ്റില്‍ എത്തിയത്. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ സുരേഷിനെ ശാസിച്ചു തിരികെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു.

കൊറോണ ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുമായി ബന്ധപ്പെട്ട, സെക്കണ്ടറി കോണ്ടാക്ട് എന്ന ഗണത്തില്‍പ്പെടുത്തി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന വ്യക്തിയാണു സുരേഷ്.

അതേസമയം ഇനിയും ആരോഗ്യവകുപ്പുമായി സഹകരിക്കാത്തവരെ ആശുപത്രികളില്‍ എത്തിക്കാന്‍ പൊലീസ് സഹായം തേടേണ്ടി വരുമെന്നും ഡിഎംഒ മുന്നറിയിപ്പ് നല്‍കി.

Top