കൊറോണ; പത്തനംതിട്ടയില്‍ ഡോക്ടര്‍ നിരീക്ഷണത്തില്‍,സ്രവം പരിശോധനയ്ക്കയച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ ജില്ലയില്‍ കൊറോണ ലക്ഷണങ്ങളോടെ ഒരു ഡോക്ടറെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കൊറോണ വ്യാപനത്തിന്റെ രണ്ടാംഘട്ടത്തെ നേരിടാന്‍ കരുതലോടെ നീങ്ങുന്നതിനിടെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതിന് കാരണമാകുന്നു. ഇന്നലെ ആര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചില്ലെങ്കിലും അറുപത്തിയഞ്ചുപേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.

അതേസമയം,കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാം പരിശോധനാ ഫലവും നെഗറ്റീവായത് ജില്ലയ്ക്ക് ആശ്വാസമായി. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും. ശ്രീചിത്രിയില്‍ പുതിയതായി ആര്‍ക്കും രോഗലക്ഷണം ഇല്ലെന്നതും ആശ്വാസകരമാണ്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

Top