കൊറോണയില്‍ പത്തനംതിട്ടയ്ക്ക്‌ ആശ്വാസം; ഇന്ന്‌ അയച്ച ആറ് ഫലങ്ങള്‍ കൂടി നെഗറ്റീവ്

പത്തനംതിട്ട: കൊറോണ വൈറസ് സംസ്ഥാനമൊട്ടാകെ പടര്‍ന്ന് പിടിക്കുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് ഒരു ആശ്വാസകരമായ വാര്‍ത്ത. ഇന്ന് പരിശോധനയ്ക്കായി അയച്ച ആറ് ഫലങ്ങള്‍ കൂടി നെഗറ്റീവ്. അതേസമയം നിയന്ത്രണങ്ങളും മുന്‍കരുതലുകളും ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം.അതിനെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ പത്തിലധികം ആളുകള്‍ കൂടുന്ന മതചടങ്ങുകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

നിലവില്‍ വിദേശത്ത് നിന്നും തിരിച്ചെത്തിയവര്‍ ഉള്‍പ്പടെ രണ്ടായിരത്തോളം ആളുകളാണ്‌വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.ഇവരില്‍ ചിലര്‍ക്ക് രോഗലക്ഷണവുമുണ്ട്. അതിനാല്‍ ജാഗ്രത പാലിച്ചു തന്നെയാണ് ജില്ലാ ഭരണകൂടം മുന്നോട്ടുപോകുന്നത്.

ഇതുവരെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു. രോഗവ്യാപനം മുന്നാം ഘട്ടത്തിലേക്ക് പോയാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.

Top