രാഹുല്‍ ​ഗാന്ധി പങ്കെടുക്കാനിരുന്ന പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് അനുമതി

കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്തനാപുരത്ത് പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് അനുമതി നല്‍കി. സമ്മേളനത്തിന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു.

ഈ മാസം 16ന് നടത്താനിരുന്ന സമ്മേളനത്തിനാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്.

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്. ഇവിടം പോളിംഗ് സ്റ്റേഷന്‍ ആണെന്നും 16 ന് പരിശീലന പരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നടപടി.

Top