പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭൂചലനം ഉണ്ടായതായി സംശയം. പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകള്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് എന്നീ മേഖലകളിലാണ് ഭൂചലനം ഉണ്ടായതായി സംശയിക്കുന്നത്.
രാവിലെ പത്തരയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ചില വീടുകളില്‍ വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.