ന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കുപ്പിവെള്ളം വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നു.
‘ദിവ്യ ജല്‍’ എന്ന് പേരിട്ടിരിക്കുന്ന കുപ്പിവെള്ളം ദീപാവലിക്ക് അവതരിപ്പിക്കാനാണ് ശ്രമം.
ഹിമാലയന്‍ മലയിടുക്കുകളില്‍ നിന്നാണ് വില്‍പനയ്ക്കുള്ള ജലം ശേഖരിക്കുന്നത്.
അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തെമ്പാടും ‘ദിവ്യ ജല്‍’ ലഭ്യമാക്കുമെന്ന് പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ വക്താവ് എസ്.കെ തിജരവാല അറിയിച്ചു.
പതഞ്ജലിയുടെ ഹരിദ്വാറിലെയും ലക്‌നൗവിലെയും ഫാക്ടറികളില്‍ നിന്നാണ് കുടിവെള്ളം കുപ്പികളില്‍ നിറയ്ക്കുക.
അതേസമയം, പതഞ്ജലി ആയുര്‍വേദയുടെ സഹോദര സ്ഥാപനമായ പതഞ്ജലി ഗ്രാമോദ്യോഗിന്റെ നേതൃത്വത്തില്‍ ലക്‌നൗവിലെ ഫാക്റ്ററിയില്‍ കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
പ്രതിദിനം 1,00000 ലിറ്റര്‍ ജലം കുപ്പിവെള്ളമാക്കി മാറ്റുന്നതിനുള്ള ശേഷിയാണ് ലക്‌നൗവിലെ പ്ലാന്റിനുള്ളത്.