മീററ്റ്: മാഗിക്കുപിന്നാലെ പതഞ്ജലിയുടെ ആട്ട നൂഡില്‍സും ഗുണനിലവാരമില്ലാത്തതാണെന്ന് റിപ്പോര്‍ട്ട്.
മീററ്റില്‍നിന്ന് ഫെബ്രുവരി അഞ്ചിന് ഭക്ഷ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ ശേഖരിച്ച സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് നിലവാരംകുറഞ്ഞവയാണെന്ന് കണ്ടെത്തിയത്.
ചാരത്തിന്റെ അംശം അനുവദനീയമായതിനേക്കാളും കൂടുതലാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പരിശോധന ഫലം കഴിഞ്ഞദിവസമാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ലഭിച്ചത്. ചാരത്തിന്റെ അംശം ഒരുശതമാനത്തിലേറെ ഉണ്ടാകരുതെന്നാണ് നിയമം അനുശ്വാസിക്കുന്നത്. മൂന്ന് കമ്പനികളുടെ സാമ്പിളുകളിലും ഇത് കൂടുതലായിരുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പറയുന്നു.