ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ തെളിവെടുപ്പ് നടത്താന്‍ എന്‍ഐഎ (ദേശീയ സുരക്ഷാ ഏജന്‍സി) ഔദ്യോഗികമായ അഭ്യര്‍ത്ഥന നല്കിയിട്ടില്ലെന്നു പാക്കിസ്ഥാന്‍.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നാല് ജയ്ഷ് ഇ മുഹമ്മദ് അംഗങ്ങളുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള അനുമതിക്കായി എന്‍ഐഎ പാക്കിസ്ഥാന് സന്ദേശമയച്ചെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് പാക് വിദേശകാര്യ വകുപ്പ് പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
പത്താന്‍കോട്ട് ആക്രമണം നടത്തിയ നാല് ഭീകരരുടെ മൃതദേഹം എന്‍ഐഎ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇവരെ തിരിച്ചറിയാന്‍ സഹായിക്കാനാണ് പാക്കിസ്ഥാനോട് അഭ്യര്‍ഥിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തിന് പാക്കിസ്ഥാന്‍ വ്യക്തമായ മറുപടി നല്കിയിട്ടില്ലായിരുന്നു.