ഇസ്‌ലാമാബാദ്: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണെന്ന കാര്യം പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കുന്ന പാക്കിസ്ഥാന്‍ സംഘം സ്ഥിരീകരിച്ചു. പാക്കിസ്ഥാന്‍ ഇയാളെ ചോദ്യം ചെയ്തു കഴിഞ്ഞെന്നാണു വിവരം.
ജനുവരി രണ്ടിന് നടന്ന ആക്രമണത്തിനു ശേഷം അസറിനെയും ബന്ധുക്കളെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചെന്നും ജയ്‌ഷെ മുഹമ്മദിന്റെ ഓഫീസുകളും മറ്റും റെയ്ഡ് ചെയ്‌തെന്നും വാര്‍ത്തകളുണ്ടായിരുന്നു.
പക്ഷേ, ഇതു സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഇയാളെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നു പാക്കിസ്ഥാനോടു ആവശ്യപ്പെടുമെന്നു എന്‍ഐഎ ചീഫ് ശരദ് കുമാര്‍ പറഞ്ഞു.