ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുള്ളില്‍ നടന്ന ഭീകരാക്രമണം ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകളുടെ പുരോഗതിയെ ബാധിച്ചതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. പത്താന്‍കോട് ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന്‍ ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്.
കഴിഞ്ഞ ജനുവരി രണ്ടിന് പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴു സൈനികരാണു കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ജയ്ഷ ഇ മുഹമ്മദ് തീവ്രവാദികളാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനു ഇന്ത്യ പാക്കിസ്ഥാനു തെളിവുകളും നല്‍കിയിരുന്നു.
പിന്നാലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ ഉള്‍പ്പെടെയുള്ളവരെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തതായോ എന്തെങ്കിലും നടപടി സ്വീകരിച്ചതായോ പാക്കിസ്ഥാന്‍ ഇതുവരെ ഇന്ത്യയെ അറിയിച്ചിട്ടില്ല.