സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി ഏറെ വിവാദങ്ങൾക്കൊടുവിൽ പുതിയ പേരുമായി ജനുവരി 25ന് എത്തുന്നു. പത്മാവത് എന്ന പേരിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സെൻസർബോർഡ് അനുമതി നൽകിയതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.
യുഎ (U/A) സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. സെൻസർബോർഡ് ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ സംവിധായകൻ തയാറായതോടെയാണ് സിനിമയ്ക്കു സർട്ടിഫിക്കറ്റ് ലഭിച്ചത്. സിനിമയുടെ പേര് മാറ്റണമെന്ന് ബോർഡിന്റെ ആവശ്യം സംവിധയകാൻ അംഗീകരിക്കുകയായിരുന്നു. കൂടാതെ അഞ്ചോളം മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്.