ന്യൂഡല്‍ഹി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേരെ ഉണ്ടായ ചാവേറാക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു.
ബാവയ്ക്ക് ജീവാപായം ഉണ്ടാവാതിരുന്നത് ആശ്വാസകരമാമെന്ന് പിണറായി പറഞ്ഞു. സിറിയയിലെ അനിഷ്ട സംഭവങ്ങള്‍ അത്യന്തം ദു:ഖകരമാണ്. ബാവയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ഉത്കണ്ഠയിലും ആശങ്കയിലും പങ്കു ചേരുന്നാതായും പിണറായി പറഞ്ഞു.
ബാവയുടെ ജന്മസ്ഥലമായ സിറിയയിലെ ഖാമിഷ്‌ലിയിലാണ് ആക്രമണം നടന്നത്. ഓട്ടോമാന്‍ കൂട്ടക്കുരുതി നടന്ന സ്ഥലത്ത് പ്രാര്‍ത്ഥന നടത്തുന്നതിനിടെ ശരീരത്തില്‍ ബോംബു ഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്.
ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ട് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല. ചാവേറായി വന്ന ഭീകരനും ബാവയുടെ അംഗരംക്ഷകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു