തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥയൊരുക്കിയ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. ‘പത്രോസിന്റെ പടപ്പുകൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് ആണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ചേർന്ന് സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്.
മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിൽ വൈപ്പിൻ, എറണാകുളം പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്‌ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ഇവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.
ജയേഷ് മോഹൻ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പാണ്. കല ആഷിക്. എസ്, വസ്ത്രലങ്കാരം ശരണ്യ ജീബു, എഡിറ്റ് സംഗീത് പ്രതാപ്, മേക്കപ്പ് സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി കണ്ണൻ എസ് ഉള്ളൂർ, സ്റ്റിൽ സിബി ചീരൻ, പി ആർ ഒ എ എ സ് ദിനേശും ആതിര ദിൽജിത്തും ചേർന്നാണ് നിർവ്വഹിക്കുന്നത്. സൌണ്ട് മിക്സ് നിർവ്വഹിക്കുന്നത് വിഷ്ണു സുജാതനാണ്, പരസ്യ കല യെല്ലോ ടൂത്ത് നിർവ്വഹിക്കുന്നു.