ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ബിജെപിക്കാരായ മൂന്നു അഭിഭാഷകര്‍ക്കെതിരെ സുപ്രീംകോടതി നോട്ടീസ്.
ഒരാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി നിര്‍ദ്ദേശിച്ചു.
തെളിവുകളുണ്ടായിട്ടും അഭിഭാഷകര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ഡല്‍ഹി പൊലീസിനോട് സുപ്രീംകോടതി ചോദിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.