രോഗിയെ ആശുപത്രിയിലെ വരാന്തയില്‍ ഉപേക്ഷിച്ച് ആംബുലന്‍സ് ഡ്രൈവര്‍ കടന്നു കളഞ്ഞു

ambulance

തിരുവനന്തപുരം: അത്യാസന്നനിലയിലായ രോഗിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ വരാന്തയില്‍ ഉപേക്ഷിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ കടന്നു കളഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുമ്പിലാണ് സംഭവം നടന്നത്. കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ച രോഗിയെയാണ് ഡ്രൈവര്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

കല്ലമ്പലത്ത് നിന്ന് എസ്.കെ.എസ്.എസ്.എഫിന്റെ ആംബുലന്‍സിലാണ് രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. രോഗിയുടെ കൂടെ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിയശേഷം രോഗിയുടെ കൂടെയുണ്ടായിരുന്ന ആളെ ഒപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന്, ആംബുലന്‍സ് ജീവനക്കാര്‍ രോഗിയെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കിടത്തി കടന്നു കളയുകയായിരുന്നു.

Top