തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ഭര്‍ത്താവിനെ ബന്ധു കുത്തിക്കൊന്നു

wife kills husband

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ ഭര്‍ത്താവിനെ ബന്ധു കുത്തിക്കൊന്നു. തിരുവനന്തപുരത്താണ് സംഭവം.

കല്ലിയൂര്‍ സ്വദേശിയായ കൃഷ്ണകുമാറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബീയര്‍ കുപ്പികൊണ്ട് ബന്ധുവായ വ്യക്തി കൃഷ്ണകുമാറിനെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. കൃഷ്ണകുമാറിന്റെ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാനെത്തിയ ബന്ധുവാണ് അക്രമണം നടത്തിയത്.

Top